Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MK Raghavan MP

പിഎം ശ്രീ: കേരളത്തിനു പിൻവാങ്ങാൻ കഴിയുമോയെന്ന് ചോദ്യം; എന്താണ് പിഎം ശ്രീയെന്ന് കേന്ദ്രമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​നു പി​​​ൻ​​​വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന ലോ​​​ക്സ​​​ഭാ എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, എ​​​ന്താ​​​ണ് പി​​​എം ശ്രീ​​​യെ​​​ന്ന് മറുചോദ്യ മുന്നയിച്ച് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പി​​​എം ശ്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടാ​​​ണ് എ​​​വി​​​ടെ​​​യും തൊ​​​ടാ​​​ത്ത മ​​​റു​​​പ​​​ടി​​​ക​​​ൾ കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ​​​ത്.

പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടോ, അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ഫ​​​ണ്ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ, പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് പി​​​ൻ​​​വാ​​​ങ്ങാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടോ, ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​ക​​​ളും സ​​​മ​​​യ​​​പ​​​രി​​​ധി​​​യു​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി​​​ക്കാ​​​യി എം.​​​കെ. രാ​​​ഘ​​​വ​​​ൻ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ.

ന​​​ക്ഷ​​​ത്ര ചി​​​ഹ്ന​​​മി​​​ട്ട ചോ​​​ദ്യ​​​ത്തി​​​നു സ​​​ഭ​​​യി​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്രം ബാ​​​ധ്യ​​​സ്ഥ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധം മൂ​​​ലം സ​​​ഭ സ​​​മ്മേ​​​ളി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ രേ​​​ഖാ​​​മൂ​​​ലം മാ​​​ത്ര​​​മാ​​​ണ് കേ​​​ന്ദ്രം ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യ​​​ത്.

എം.​​​കെ. രാ​​​ഘ​​​വ​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി, എ​​​ന്താ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യെ​​​ന്നും ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ (എ​​​ൻ​​​ഇ​​​പി) സം​​​രം​​​ഭ​​​ങ്ങ​​​ളെ​​​ല്ലാം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളാ​​​ണ് പി​​​എം ശ്രീ ​​​സ്കൂ​​​ളു​​​ക​​​ളെ​​​ന്നും കേ​​​ന്ദ്രം ഉ​​​ത്ത​​​രം ന​​​ൽ​​​കി.

എം.​​​കെ. രാ​​​ഘ​​​വ​​​ന്‍റെ ഒ​​​രു ചോ​​​ദ്യ​​​ത്തോ​​​ടും പ്ര​​​ത്യ​​​ക്ഷ​​​ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ത്ത കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പി​​​എം ശ്രീ ​​​സ്കൂ​​​ളു​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

ഒ​​​ക്‌ടോബ​​​ർ 23നാ​​​ണ് കേ​​​ര​​​ളം ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​തെ​​​ന്ന് പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടിയി​​​ല്ലാ​​​തെ, പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ക്കേ​​​ണ്ട സ്കൂ​​​ളു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പി​​​എം ശ്രീ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ കേ​​​ര​​​ള​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു മാ​​​ത്രമായി രുന്നു കേ​​​ന്ദ്രത്തിന്‍റെ മറുപടി.

Latest News

Corehub Up